NRI TO INVEST IN INR
നിങ്ങളൊരു NRI ആണെങ്കിൽ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളെ കുറിച്ച് അജ്ഞരാണെങ്കിൽ. പരിചയക്കാർ സ്റ്റോക്ക്, മ്യൂച്വൽ ഫണ്ട് പോലുള്ള highly volatile ആയ assetകളിൽ നിക്ഷേപിച്ചു പണം പോയ കഥകൾ കേട്ട് ഈ പരിസരത്ത് നിന്ന് മാറിനിൽക്കുന്നവർ ആണെങ്കിൽ, നിങ്ങൾക്ക് കുറെക്കൂടി Safer* ആയി ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഫോറിൻ കറൻസി!!! അതിനു വേണ്ടി ഒരു പ്ലാറ്റ്ഫോമിലും അക്കൗണ്ട് എടുക്കണ്ട. ആകെ വേണ്ടത് നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ ഒരു ബാങ്ക് അകൗണ്ട് മാത്രം!
സ്വരുക്കൂട്ടൂന്ന പൈസ എല്ലാം ഇന്ത്യയിലേക്ക് അയക്കാതെ AED/BHD/USD/EUR/GBP യിൽ തന്നെ മൈന്റൈൻ ചെയ്യുക. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതോടെ നിങ്ങളുടെ ഈ നിക്ഷേപത്തിന്റെ മൂല്യം കൂടും!!!
ബഹ്‌റൈൻ അക്കൗണ്ടിൽ 1000BHD(≈ 10000AED, ≈ $2657) 3 വർഷങ്ങൾക് മുന്നേ ഇട്ടത് ഇന്നത്തെ ഇന്ത്യൻ രൂപയുമായി ഒന്ന് താരതമ്യം ചെയ്ത നോക്കാം.
BHD to INR rate in Nov 2022≈ 201rs
1000BHD = 1000*201 ≈ 201000INR
BHD to INR rate today ≈ 235.2rs
1000BHD = 1000*235.2 ≈ 235200 INR
Absolute Retun = 235200-201000 = 34200INR
Absolute return 34000 രൂപകയ്ക്ക് മുകളിൽ. ഏതാണ്ട് 17% വളർച്ച . ≈5.4% CAGR!!! അതും ഇന്ത്യയിലെ inflation ബാധിക്കാത്ത, tax കൊടുക്കേണ്ടാത്ത return!!!
ഇന്ത്യയിൽ 7% CAGR തരുന്ന ഒരു FDയുടെ 3 year inflation adjusted return വെറും 4.5% ആണ്.
ഇന്ത്യൻ ബാങ്കുകളിൽ ഉള്ള FCNR facilityയും സമാനമായ റിട്ടേൺ ആണ് തരുന്നത്. പക്ഷെ മിനിമം തുകയുടെ നിബന്ധനകൾ പോലപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല.
So better you keep the money in your foreign account and wait.
While waiting, learn about stock market investments and see how you can grow your money faster than 5.4% a year. 😊
Comments
Post a Comment